Ticker

6/recent/ticker-posts

പിടികിട്ടാതിരുന്ന120 പ്രതികൾ ഒറ്റ രാത്രിയിൽ അറസ്റ്റിൽ

കാഞ്ഞങ്ങട് : ജില്ലയിൽപിടികിട്ടാതിരുന്ന
120 പ്രതികളെ ഒറ്റ രാത്രിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.
വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞ  പ്രതികളെ  ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശ പ്രകാരം നടന്ന സ്പെഷ്യൽ ഡ്രൈവിലാണ് പിടികൂടിയത്.  ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പിടികൂടിയത് . മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 , കുമ്പള 10 , കാസർകോട് 15 , വിദ്യാനഗർ 6  , ബദിയടുക്ക 8 , ആദൂർ 6 , ബേഡകം 3 , മേല്പറമ്പ 8 , ബേക്കൽ 8 , അമ്പലത്തറ 8 , രാജപുരം 5 , ഹോസ്ദുർഗ് 10 , നീലേശ്വരം 7 , ചന്തേര 7  , വെള്ളരിക്കുണ്ട് 6 , ചിറ്റാരിക്കാൽ 3 എന്നിങ്ങനെയാണ്  പിടികൂടിയത്. പ്രതികളെ   കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments