Ticker

6/recent/ticker-posts

കിഴക്കുംകരക്കും കാഞ്ഞങ്ങാടിനും ഇടയിൽ ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ കവർന്നു

കാഞ്ഞങ്ങാട് :കിഴക്കുംകരക്കും കാഞ്ഞങ്ങാടിനും ഇടയിൽ സ്വകാര്യ ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ സ്വർണാഭരണം കവർന്നു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം. കിഴക്കും കരയിലെ കല്യാണി 70യുടെ ആഭരണമാണ് കവർന്നത്.
 മാവുങ്കാൽ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ടൗണിലേക്ക് വരികയായിരുന്ന ബസിലാണ് കവർച്ച. കഴുത്തിൽ നിന്നും മാല പൊട്ടിക്കുകയായിരുന്നു. ബസിൽ തമിഴ്നാടോടി സ്ത്രീകൾ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. അക്ഷയ ബസിൽ വരുന്നതിനിടെയാണ് സംഭവം. നാടോടി സ്ത്രീകളെ
പൊലീസ് തിരയുന്നുണ്ട്.

Reactions

Post a Comment

0 Comments