Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വൻ ചൂതാട്ട സംഘം പിടിയിൽ ഒന്നേകാൽ ലക്ഷം രൂപ പിടിച്ചു ഏഴ് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് വൻ ചൂതാട്ടസംഘത്തെ പൊലീസ് പിടികൂടി.  ഒന്നേകാൽ ലക്ഷത്തിലേറെ രൂപ പിടിച്ചു. ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. അലാമിപ്പള്ളി 
തെരുവത്ത് കൃഷിഭവന് പിറക് വശംവയൽക്കരയിൽ ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. പള്ളിക്കരയിലെ കെ വി ഷമീർ 37പുല്ലൂർ പാലക്കോത്തെ  എം കെ സിദ്ദിഖ് 54 ,ചിത്താരിയിലെ അഷറഫ്  48, ഞാണി ക്കടവിലെ സി അമീർ 51,അജാനൂർ അതിഞ്ഞാലിലെ കെ ഫൈസൽ 39,കണിച്ചിറയിലെ ഷഫീർ  41അമ്പലത്തറയിലെ പി നൗഷാദ്  46 എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ 3.40 നാണ് ചൂതാട്ട സംഘം പിടിയിലായത്. പുള്ളി മുറി ചൂതാട്ടത്തിലേർപ്പെടുകയായിരുന്നു. 122 880 രൂപയാണ് കണ്ടെടുത്തത്. രണ്ട് പേർ രക്ഷപ്പെട്ടു. ഹോസ്ദുർഗ് എസ്.ഐ മാരായ ടി. അഖിൽ, ജോജെ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments