അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പരപ്പ പന്നിത്തടത്തെ എം.വി. സുനിൽ കുമാറിൻ്റെ 35 പരാതിയിൽ തിരുവനന്തപുരം മാർത്താണ്ഡത്തെ സതിഷ്, ആലപ്പുഴ സ്വദേശിനി സ്വാതി എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 9 നായിരുന്നു പണം നൽകിയത്. സുനിൽ കുമാറിനും ഭാര്യക്കും യു.കെ യിൽ ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞായിരുന്നു പണം കൈപ്പറ്റിയത്. തട്ടിപ്പിരയാക്കിയതായി കാണിച്ച് നൽകിയ പരാതിയിലാണ് രണ്ട് പേർക്കെതിരെ കേസെടുത്തത്.
0 Comments