കാഞ്ഞങ്ങാട് :പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.
എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ എൻഎസ് യു പ്രവർത്തകനും സർവകലാശാല സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റുമായ ഒ.വിഷ്ണുപ്രസാദ് 22, അഭിറാം 18 എന്നിവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് എഫ് ഐ പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ അഭിറാമിനെ പെരിയ സിഎച്ച്സിയിൽ ഡോക്ടറെ കാണിച്ച് വീൽചെയറിൽ പുറത്തേക്ക് കൊണ്ടു വരുമ്പോൾ വിഷ്ണപ്രസാദിനെ പുറത്തു നിന്നെത്തിയ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. പിന്നീട് ഇരുവരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻ. എസ്. യു പ്രവർത്തകർ ആക്രമിച്ചതായാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതി.
0 Comments