കാസർകോട്:യുവാവിനെ തടഞ്ഞുവെച്ച് ആക്രമിച്ചെന്ന പരാതിയിൽ മുപ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചൂരി രാംദാസ് നഗറിലെ അബ്ദുൾ മുഹ്സിൻ അലി 21 യുടെ പരാതിയിലാണ് കേസ്. കാസർകോട് പൊലീസാണ് കേസെടുത്തത്. ചെട്ടും കുഴിയിലെ റോയൽ കൺവെൻഷൻ സെൻ്ററിലെ ജനറേറ്റർ റൂമിൽ വെച്ച് മുപ്പതോളം പേർ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. സെൻ്ററിലെ കറൻറ് പോയത് സംബന്ധിച്ചതർക്കമാണ് അക്രമത്തിന് കാരണം.
0 Comments