Ticker

6/recent/ticker-posts

എൻഡോസൾഫാൻ : അമ്പലത്തറയിലെ സഹന നിര്യാതയായി

കാഞ്ഞങ്ങാട് :എൻഡോസൾഫാൻ ബാധിതയായ അമ്പലത്തറയിലെ സഹന 21 നിര്യാതയായി. കാഞ്ഞങ്ങാട് സ്വകാര്യാശുപതിയിലാണ് മരണം. അമ്പലത്തറ സ്നേഹ വീട്ടിലെത്തുന്നവർക്ക് പ്രിയപ്പെട്ടവളായിരുന്നു സഹന . സ്നേഹ വീടിൻ്റെ ആരംഭം മുതൽ സഹന ഇവിടത്തെ അംഗമായിരുന്നു. ജന്മന ഭൗതിക വെല്ലുവിളികൾ നേരിട്ടു. അർബുദവും ഹൃദയസംബന്ധമായ രോഗവും അടുത്തിടെയാണ് കണ്ടെത്തിയതെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. അമ്പലത്തറയിലെ നൗഷാദ്,സമീമയുടെയും മകളാണ്.
സഹോദരൻ: സാജൽ. ഖബറടക്കം ഉച്ചക്ക് പാറപ്പള്ളി ഖബർസ്ഥാനിൽ.
Reactions

Post a Comment

0 Comments