Ticker

6/recent/ticker-posts

വൻ മയക്ക്മരുന്ന് വേട്ട രണ്ട് യുവതികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

കാസർകോട്: പൊലീസിൻ്റെവൻ മയക്ക്മരുന്ന് വേട്ട രണ്ട് യുവതികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിലായി.
വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ മയക്കുമരുന്ന്  വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാനി ഉൾപ്പെടെ 4 പേർ ആണ് ആദൂർ 
പൊലീസിന്റെ പിടിയിലായത് . 100.76 ഗ്രാം എം ഡി എം  പ്രതികളിൽ നിന്നും പിടികൂടി .  മുളിയാർ സ്വദേശി  അബ്ദുൾ സഹദ് 26 , പട്ള,കോട്ടക്കണ്ണി സ്വദേശി ഷാനവാസ് 42, ചട്ടഞ്ചാൽ സ്വദേശി ഷുഹൈബ 38പട്ള,കോട്ടക്കണ്ണി സ്വദേശി ഷെരീഫ40  എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് 
പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ . കാറിൽ വരികയായിരുന്നു പ്രതികൾ . വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ കടന്നു കളയാൻ ശ്രമിച്ചു. ഇവർ സഞ്ചരിച്ച ഗ്രാൻഡ് വിറ്റാര കാർ ഉൾപ്പെടെ  4 പേരയും അതി സാഹസികമായാണ്  പിടികൂടിയത് .
വർധിച്ചു വരുന്ന മയക്കു മരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി  ജില്ലാ 
പൊലീസ് മേധാവി ഡി. ശില്പ രൂപം നൽകിയ സേഫ് കാസർകോടി ന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥനത്തിൽ ബേക്കൽ  ഡി വൈ എസ് പി മനോജിൻ്റെ മേൽനോട്ടത്തിൽ ആദൂർ  ഇൻസ്‌പെക്ടർ വിനോദ് കുമാർ പൊലീസുകാരായ അജയകുമാർ,
  രമ്യ  , ഡ്രൈവർ  ഹരീഷ  മഞ്ചേശ്വരം ഇൻസ്‌പെക്ടർ ആനൂബ് കുമാർ,   നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി, ഭക്തശൈവൻ , അനീഷ്, സന്ദീപ്   എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .
Reactions

Post a Comment

0 Comments