കാസർകോട്:വന്ദേഭാരത് എക്സ്പ്രസിന് തകരാറ് മൂലം കാസർകോട്ട് നിന്നും പുറപ്പെട്ടത് അര മണിക്കൂർ വൈകി. ഇന്ന് ഉച്ചക്ക് 2.30 ന് പുറപ്പെടേണ്ടവന്ദേഭാരതാണ് വൈകി പുറപ്പെട്ടത്. കൃത്യസമയത്ത് വണ്ടി പുറപ്പെടാൻ ഉരുങ്ങിയപ്പോഴാണ് തകരാർ മനസിലായത്. ബ്രേക്കിൻ്റെ പ്രഷർ തകരാറായെന്നാണ് വിവരം. രണ്ട് തവണ വണ്ടി മുന്നോട്ടെടുത്തെങ്കിലും അൽപ്പം മുന്നോട്ട് നീങ്ങിയ ശേഷം നിന്നു. വണ്ടിയിൽ തന്നെയുള്ള എഞ്ചിനീയർമാർ അര മണിക്കൂർ കൊണ്ട് തകരാറ് പരിഹരിച്ച 3 മണിക്ക് പുറപ്പെട്ടു. മംഗലാപുരത്ത് നിന്നു വന്ന എഗ്മോറിനെ ഇതേ തുടർന്ന് കാസർകോടിന് ഒരു കിലോമീറ്റർ അകലെ പിടിച്ചിട്ടു. അര മണിക്കൂർ വൈകിയാണ് ഈ ട്രെയിൻ ഓടുന്നത്.
0 Comments