കാഞ്ഞങ്ങാട് :കണ്ടക്ടറെ വധിക്കാൻ ശ്രമിച്ചതിന് കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് - ബന്തടുക്ക റൂട്ടിലോടുന്ന ആവേ മരിയബസിലെ കണ്ടക്ടർ ബേഡഡുക്ക ചമ്പക്കാടിലെ എം.മധുസൂദനന് 39 നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് - ബന്തടുക്ക റൂട്ടിൽ സർവീസ് നടത്തുന്ന അക്ഷയ ബസിലെ കണ്ടക്ടർ ബിജുവിനെ തിരെ ബേഡകം പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. ബന്തടുക്ക സ്റ്റാൻ്റിൽ വെച്ചാണ് അക്രമം. സമയതർക്കത്തെ തുടർന്നായിരുന്നു അക്രമം. മധുസൂദനനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ച് ചെയ്ത് സീറ്റിൽ വള കൊണ്ട് മുഖത്തും കണ്ണിനും കുത്തി. വീണ്ടും കുത്തുന്ന സമയം ഒഴിഞ്ഞ് മാറിയില്ലെങ്കിൽ തലയുടെയും കണ്ണുകളുടെയും മുഖത്തെയും മർമ്മസ്ഥാനത്ത് കൊണ്ട് മരിക്കുമായിരുന്നുവെന്നാണ് കേസ്.
0 Comments