Ticker

6/recent/ticker-posts

പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ കയ്യേറ്റം ചെയ്തു യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : ചോദ്യം ചെയ്യുന്നതിനിടെ
പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐക്ക് നേരെ കയ്യേറ്റം. യുവാവ് അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം. തായന്നൂർ വെട്ടിക്കാട്ടിൽ മനോജ് തോമസ് 44ആണ് അറസ്റ്റിലായത്. ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് മനോജ് തോമസിനെ പൊലീസ് ബേക്കൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. പരാതിയിൽ ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷൻ ജി ഡി യിലുണ്ടായിരുന്ന എ.എസ്.ഐ രഞ്ജിത്തിനെ
പിടിച്ചു തള്ളി മർദ്ദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തിയെന്നാണ് കേസ്. എന്നോട് ചോദ്യം ചോദിക്കാൻ നിങ്ങളാരെന്ന് പറഞ്ഞായിരുന്നു കയ്യേറ്റമെന്ന് പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments