കാഞ്ഞങ്ങാട് : സ്ത്രീകളെ കടന്തൽ കൂട്ടം ആക്രമിച്ചു. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ് ഒരു യുവതി അബോധവസ്ഥയിലായി. രാജപുരം പുതിയ കുടിയിലെ സതീഷിൻ്റെ ഭാര്യ രജനി 36, രഞ്ജിത്തിൻ്റെ ഭാര്യ സുനിത 33, എങ്കപ്പു വിൻ്റെ ഭാര്യ സാവിത്രി 42, രാജു വിൻ്റെ ഭാര്യ പുഷ്പ 38, രവിയുടെ ഭാര്യ ജലജ 34, ഗണേഷൻ്റെ ഭാര്യ ദേവകി 55,കമലാക്ഷി ഭായി 65, ഗീതാ ഭായി 58 എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് രാജപുരം പ്ലാൻ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ തൊഴിലുറപ്പ് ജോലിക്കിടെയാണ് കടന്തൽ കൂട്ടം ആക്രമിച്ചത്. പരുന്ത് കൊത്തിയതിനെ തുടർന്ന് കടന്തൽ ഇളകുകയായിരുന്നു. പലർക്കും തലക്കും മുഖത്തും ഉൾപ്പെടെ കുത്തേറ്റു. സാവിത്രിയാണ് അബോധാവസ്ഥയിലായത്. ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. മറ്റുള്ളവരെ പൂടംകല്ലിലെ പനത്തടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments