കാഞ്ഞങ്ങാട് : ഹസീന ചിത്താരി ആതിഥേയമരുളുന്ന രണ്ടാമത് എസ് എഫ് എ അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗത്ത് ജ്വലിച്ചു നിന്ന മെട്രോ മുഹമ്മദ് ഹാജിയുടെ പേരിൽ ചിത്താരി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ ആണ് മെട്രോ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം കുറിച്ചത്. ഉദ്ഘാടനം തുടങ്ങുന്നതിനു മുൻപ് തന്നെ തിങ്ങി നിറഞ്ഞ ഗ്യാലറി ആവേശഭരതിമായി. ഉദ്ഘാടനത്തോടാനുബന്ധിച്ചു നടന്ന തമ്പോലവും താളത്തിനൊത്ത ബാന്റ് വാദ്യങ്ങളും അര മണിക്കൂർ നീണ്ടു നിന്ന ലേസർ ഷോയും അനുഭവമായി.സംഘാടക സമിതി ചെയർമാൻ ഹസ്സൻ യാഫ അധ്യക്ഷത വഹിച്ചു. അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥി ആയിരുന്നു. ജനറൽ കൺവീനർ ബഷീർ ബെങ്ങച്ചേരി , ഷബീഷ്,അസ്ഹറുദീൻ, സലാവുദ്ധീൻ, ബഷീർ വെള്ളിക്കോത്ത്, എം. എ. ലത്തീഫ്, മുസ്തഫ സംസാരിച്ചു ട്രഷറർ റംഷീദ് നന്ദി പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു. ആദ്യ പകുതിയിൽ 37.10 എഫ്.സി തൃക്കരിപ്പൂരിന്റെ മുബീൻ ആദ്യ ഗോൾ നേടി. കളി അവസാനിക്കാൻ മിനിറ്റുകൾക്ക് മുൻപ് ഇഞ്ചുറി ടൈമിൽ യങ്ങ് ഹീറോയിസ് പൂച്ചക്കാടിന്റെ ആഷിക്ക് ഗോൾ അടിച്ച് മത്സരം സമനിലയിലാക്കി. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലൂടെ 4-2ന് യങ്ങ് ഹീറോയീസ് പൂച്ചക്കാട് വിജയികളായി. മികച്ച കളിക്കാരനായി യങ്ങ് ഹീറോയീസ് പൂച്ചക്കാടിന്റെ ആഷിക്ക് അർഹനായി. ഇന്നത്തെ മത്സരം ബ്രദേർസ് തെക്കേപ്പുറം (ടൗൺ ടീം അഴിക്കോട് ) സ്പോട്ടിങ് പരയങ്ങാനം (റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലാണ്.
0 Comments