Ticker

6/recent/ticker-posts

മെട്രോകപ്പ് മൂന്നാം ക്വാർട്ടർ ഫൈനലും ഗോൾരഹിത സമനിലയിൽ ബ്രദർസ് പൊവ്വൽ സെമി ഫൈനലിൽ

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് പൊവ്വലും (മെർമെർ ഇറ്റാലിയ സാബാൻ കോട്ടക്കൽ ) ജീൻസസ് ബല്ലാകടപ്പുറവും ( യൂറോ സ്പോർട്ടിങ് പടന്ന )  ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഇരുടീമുകളും നിരവധി അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടിലൂടെ ബ്രദർസ് പൊവ്വൽ ജേതാക്കളായി സെമി ഫൈനലിൽ കടന്നു.
ആദ്യ പകുതിയിൽ വമ്പിച്ച മുന്നേറ്റം തന്നെയായിരുന്നു ബ്രദർസ് പൊവ്വൽ കളം നിറഞ്ഞു കളിച്ചത്.
തളരാത്ത പൊവ്വലിന്റെ ആക്രമണത്തിന് ഒരു ഗോളും നിഷേധിച്ച് ബല്ലാ കടപ്പുറം ശക്തമായി 22-ാം മിനിറ്റില്‍ ആര്‍ത്തിരമ്പിയ ഗാലറിയെ നിശബ്ദമാക്കി പൊവ്വൽ താരം പന്തുമായി കുതിച്ചെങ്കിലും ബല്ലാ കടപ്പുറം ഗോളി ബാറിന് മുകളിൽ തട്ടിമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
കളിയിലുടനീളം പ്രതിരോധത്തിൽ ഉറച്ചുനിന്ന പൊവ്വൽ സാധ്യമായ അവസരങ്ങളൊക്കെ വിനയോഗിക്കാൻ ശ്രമിച്ചു. ബല്ല ഗോൾകീപ്പറുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. പലയവസരങ്ങളിലും വല ലക്ഷ്യമാക്കി പന്ത് കുതിച്ചു വന്നെങ്കിൽ ഗോളി തട്ടി മാറ്റുകയായിരുന്നു.
അത്യന്തം ആവേശം നിറഞ്ഞ മത്സരം കാണാൻ ഗാലറിയും പരിസരവും നിറഞ്ഞു കവിഞ്ഞൊഴുകി. കളി തുടങ്ങുന്നത് മുൻപ് തന്നെ ഗാലറിയിലും പരിസരത്തും കാണികളും ആരാധകരും തിങ്ങി നിറഞ്ഞത് കൊണ്ട് കളി തുടങ്ങി അഞ്ചു മിനിറ്റിന് ശേഷം ടിക്കറ്റ് കൗണ്ടർ അടച്ചിടുകയായിരുന്നു. കഴിഞ്ഞ രണ്ട് ക്വാർട്ടർ ഫൈനൽ മത്സരവും സമനിലയിൽ തന്നെയായിരുന്നു കലാശിച്ചിരുന്നത്. പിന്നീട് പെനാൽറ്റി ഷൂട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. മികച്ച കളിക്കാരനായി പൊവ്വലിലെ താലിബിനെ തിരഞ്ഞെടുത്തു. നാളെ മത്സരം ഉണ്ടായിരിക്കുന്നതല്ല. ശനിയാഴ്ച ഒന്നാം സെമി ഫൈനൽ മത്സരം വിഗാൻസ് മൊഗ്രാൽ പുത്തൂർ ( സൂപ്പർ സ്റ്റുഡിയോ മലപ്പുറം ) ഫ്രണ്ട്സ് പൊവ്വൽ (മെർമർ ഇറ്റാലിയ സാബാൻ കോട്ടക്കൽ ).
Reactions

Post a Comment

0 Comments