Ticker

6/recent/ticker-posts

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസ് ഡ്രൈവർ അറസ്റ്റിൽ

കാസർകോട്:  യുവതിയെ നരഹത്യക്ക് ശ്രമിച്ച കേസിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. വിദ്യാനഗർ സ്റ്റേഷനിലെ
പൊലീസ് ഡ്രൈവർ ബൈജു 40 വാണ് അറസ്റ്റിലായത്. ബദിയഡുക്ക പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ബേള സ്വദേശിനി സുജാതയുടെ പരാതിയിലായിരുന്ന കേസ്. വർഷങ്ങളായി സുജാതയും ബൈജുവും ഭാര്യാഭർത്താക്കന്മാരെ പോലെ ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ബൈജു കത്തികാട്ടി ഭീഷണിപ്പെടുത്തുകയും
 കാർ തകർക്കുകയും ചെയ്തു വെന്ന് സുജാത ബദിയഡുക്ക പൊലീസിൽ പ രാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ  രാത്രി  അടിക്കുകയും സുജാതയെയും മകളെയും കൊല്ലുമെന്ന് ഭീ ഷണിപ്പെടുത്തി വെട്ടുകത്തി  വീശിയെന്ന പരാതിയിലാണ്  നരഹ ത്യാശ്രമത്തിന് കേസെടുത്തത്. പ്രതിതിരുവനന്തപുരം സ്വദേശിയാണ്.
Reactions

Post a Comment

0 Comments