Ticker

6/recent/ticker-posts

പറക്കളായി വെള്ളൂടക്ക് സമീപം വീടിന്റെ മതിലിന് മുകളിൽ പുലി

കാഞ്ഞങ്ങാട് :പറക്കളായി വെള്ളൂടക്ക് സമീപം വീടിന്റെ മതിലിന് മുകളിൽ പുലിയെ കണ്ടു. ഇന്ന് രാത്രി 9.30 മണിയോടെയാണ് പുലിയെ കണ്ടത്. ഓട്ടോ ഡ്രൈവർ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ട് സ്ത്രീകളും നേരിട്ട് പുലിയെ കണ്ടു. ഇവർ സഞ്ചരിച്ച ഓട്ടോക്ക് കുറുകെ ഓടിയപുലി തായങ്കടയിലെ ദാമോദരൻ നായരുടെ വീടിൻ്റെ മതിലിൽ കയറിയിരിക്കുകയായിരുന്നു. ഏറെ നേരം പുലി മതിലിന് മുകളിലിരുന്നു. ഇതിനാൽ ഇത് പുലി തന്നെയെന്ന് ഉറപ്പിക്കാനായി. വലിയ ഉയരമില്ലാത്തതാണ് പുലിയെന്ന് ഇവർ നാട്ടുകാരെ അറിയിച്ചു. ആഴ്ചകളായി പുലിനാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. വെള്ളൂടയിലും ബർമ്മത്തട്ടിലും കഴിഞ്ഞ ദിവസം വനപാലകർ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments