കാസർകോട്:ആന്ധ്രയിൽനിന്നും ഒറീസയിൽ നിന്നും കാസർകോട്ട് ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്ന പ്രധാന കണ്ണിയായ യുവാവ് പിടിയിൽ. രണ്ട് കിലോ കഞ്ചാവുമായാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മംഗൽ പാടി അംബാറിലെ മുഹമ്മദലി 27 യാണ് അറസ്റ്റിലായത്. മംഗൽ പാടിയിലെ മൈതാനത്ത് കഞ്ചാവ് വിൽപ്പനക്കെത്തിയപ്പോഴാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട പ്രതിയെ വിവിധ വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവാവ് മാസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ മറ്റ് കഞ്ചാവ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ രൂപം നൽകിയ സേവ് കാസർകോടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാസർകോട് ഡിവൈഎസ്പി സി.കെ. സുനിൽ കുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, ഉമേശ്, മനു കൃഷ്ണൻ, എഎസ്.ഐ അ തുൽറാം , സിവിൽ ഓഫീസർമാരായ ഭക്ത ശൈവൻ, സി.ച്ച്. സന്ദീപ്, കെ.
എം. അനീഷ് കുമാർ, ദീപക് മോഹൻ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
0 Comments