ചായ്യോം - കുണ്ടാ രം സ്വദേശിയായ .അജീഷി 33നെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടാരം കുഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് ദിവസം മുൻപാണ് വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായത്. സഹോദരൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കുണ്ടാരത്തെ രവീന്ദ്രൻ - രമണി ദമ്പതികളുടെ മകനാണ്. സഹോദരൻ രജീഷ്.
0 Comments