Ticker

6/recent/ticker-posts

കെ. കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു

നീലേശ്വരം :സിപി എം കാസർകോട് മുൻ ജില്ലാ കമ്മറ്റിയംഗവും മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയുമായിരുന്ന നീലേശ്വരം പേരോലിലെ കെ. കുഞ്ഞിക്കണ്ണൻ നായർ 82 നിര്യാതനായി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ് സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ദീർഘകാലം അവിഭക്ത നീലേശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പളളിക്കര തോക്കു കേസിൽ പൊലീസിൻ്റെ ഭീകര മർദ്ദനമേറ്റു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ചൊവ്വ രാത്രിയാണ് അന്ത്യം. മൃതദേഹം ബുധൻ രാവിലെ 9.30 മുതൽ 11.30 വരെ നീലേശ്വരം ഏരിയാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.
Reactions

Post a Comment

0 Comments