Ticker

6/recent/ticker-posts

പ്ലകാർഡ് പിടിച്ചു നിൽക്കണമെന്ന വിധിക്കെതിരെ പടന്നക്കാട് യുവാവ് ഹൈക്കോടതിയിൽ

കാഞ്ഞങ്ങാട് : എം. ഡി എം എ യുമായി പിടിയിലായി റിമാൻ്റിൽ കഴിഞ്ഞ പ്രതിക്ക് ജില്ലാ കോടതി നൽകിയ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചു. പൊതുജന മധ്യത്തിൽ അഞ്ച് ദിവസം ലഹരിക്കെതിരെ പ്ല കാർഡുമായി നിൽക്കണമെന്ന ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാണ് കേസിലെ പ്രതിയുടെ ആവശ്യം. പടന്നക്കാട് കുറുന്തൂർ സർഫ്രീനമൻസിലിൽ അബ്ദുൾ സഫ് വാ നാണ് 29 ഹൈക്കോടതിയെ സമീപിച്ചത്. കാസർകോട് ജില്ലാ കോടതി ജാമ്യം ലഭിക്കാൻ നിർദ്ദേശിച്ച ഉത്തരവ് തടയണമെന്നാണ് ആ വശ്യം . 2024 മെയ് 18 ന് ഹോസ്ദുർഗ് പൊലീസ് 3.0 6 ഗ്രാം എം.ഡി.എം എ യുമായി സഫ് വാനെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം പ്രതി എട്ട് മാസത്തോളമായി കണ്ണൂർ സെൻട്രർ ജയിലിൽ റിമാൻ്റിലായിരുന്നു. പല പ്രാവശ്യം ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു കോടതി ശ്രദ്ധേയമായ ഉപാധിവെച്ചത്. 'നിങ്ങൾ മദ്യവും ലഹരിയും വർജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിൻ്റെ സുഹൃത്തുക്കളെയും കുടുംബത്തെയുമാണ് ' എന്ന് എഴുതിയ പ്ലകാർഡ് പിടിച്ച് അഞ്ച് ദിവസം പൊതുജന മധ്യത്തിൽ നിൽക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വേണം അഞ്ച് ദിവസവും നിൽക്കാനെന്നും കോടതി വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പ്ലകാർഡുമായി നിൽക്കണം. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതി പ്ലകാർഡ് പിടിച്ചു നിൽക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ ശേഷം കോടതിക്ക് റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ കോടതിയുടെ ജാമ്യ വ്യവസ്ഥയിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ യുവാവ് കോടതിയുടെ ജാമ്യ വ്യവസ്ഥയിലെ ഉത്തരവിനെതിരെ മേൽ കോടതിയെ സമീപിക്കുകയായിരുന്നു.

Reactions

Post a Comment

0 Comments