Ticker

6/recent/ticker-posts

മെട്രോകപ്പ് ഏക പക്ഷീയമായ നാല് ഗോളുകൾക്ക് ഗ്രീൻസ്റ്റാർ കുണിയക്ക് ജയം

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ നാലാം ദിവസമായ ഇന്നലെ ഗ്രീൻ സ്റ്റാർ കുണിയ (അൽ മദീന ചെർപുളശ്ശേരി ) ലെജൻസ് പള്ളിപ്പുഴയെ (ഫിഫ മഞ്ചേരി ) യെ ഏക പക്ഷിയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ 14മിനുട്ടിൽ പെട്ട്റോയുടെ ഗോളിലാണ് ഗ്രീൻ സ്റ്റാർ കുണിയ ലീഡെടുത്തത്. 24 മിനുട്ടിൽ അബ്ബാസിന്റെ  മനോഹരമായ ഷോട്ടിലൂടെ രണ്ടാം ഗോളും പിറന്നു. രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനുട്ടിനുള്ളില്‍ സമാനിന്റെ ബൂട്ടിലൂടെ മൂന്നാമത്തെ  ഗോളുകള്‍ കൂടി ലെഗൻസ് പള്ളിപ്പുഴ വഴങ്ങി. രണ്ടാം പകുതി പതിനെട്ട് മിനുട്ടിൽ അബ്ബാസ് ഇരട്ട ഗോളും സ്‌കോര്‍ ചെയ്തു. തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഗ്രീൻ സ്റ്റാർ കുണിയയുടെ അബ്ബാസ് കളിയിലെ കേമനായി. ഇന്ന് ബി. എൻ. ബ്രദേർസ് ബദരിയ നഗറും (ജിംഖാന തൃശൂർ ) ഗ്രീൻ സ്റ്റാർ കോട്ടപ്പുറവും (ഈസ ഗ്രൂപ്പ് ചെർപ്പുളശേരി ) ഏറ്റുമുട്ടും.
Reactions

Post a Comment

0 Comments