കാഞ്ഞങ്ങാട് :മരുമകൻ്റെ കല്യാണം കഴിഞ്ഞ ഉടൻ
കാഞ്ഞങ്ങാട്ടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥർ കുഴഞ്ഞുവീണ് മരിച്ചു. അതിയാമ്പൂർ കാലിക്കടവ് താമസിക്കുന്ന കാഞ്ഞങ്ങാട്ടെ റിട്ട. എസ്. ബി ഐ ഉദ്യോഗസ്ഥൻ എം. പ്രഭാകരൻ 61 ആണ് മരിച്ചത്. നെട്ടണികെ കജെയിലെ സഹോദരിയുടെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരിയുടെ മകൻ ധനഞ്ജയുെ വിവാഹത്തിൽ പങ്കെടുത്ത് പാണത്തൂരിലുള്ള വധു ഗൃഹത്തിലെത്തിയിരുന്നു. പാണത്തൂരിൽ നിന്നും മടങ്ങി കജെയിലെ സഹോദരിയുടെ വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. ഇന്ന് വൈകിട്ട് റാണിപുരം പന്തിക്കാലിലെ തറവാട് വീട്ടുപരിസരത്ത് സംസ്ക്കാരം നടക്കും.
0 Comments