Ticker

6/recent/ticker-posts

ബസ് യാത്രക്കിടെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു

നീലേശ്വരം :കെ.എസ്.ആർ.ടി.സിബസ് യാത്രക്കിടെ വിദ്യാർത്ഥിയെ  പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ്  അന്വേഷണം ആരംഭിച്ചു. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് 16 കാരൻ യാത്രക്കിടയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ബന്ധുവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയും ബന്ധുവും രണ്ട് സീറ്റുകളിലായാണ് ഇരുന്നിരുന്നത്. ഈ സമയം കണ്ടക്ടർ ഉപദ്രവി ച്ചെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയത്. ആറ് മാസം മുൻപായിരുന്നു സംഭവം നടന്നത്. പിന്നീട് മാനസികമായ അസ്വസ്ഥതയുണ്ടായതായും പറയുന്നു. സ്കൂൾ അധികൃതർ വിവരം പൊലീസിന് കൈമാറി. നീലേശ്വരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ അന്വേഷണം ഊർജിതമാക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയും ബന്ധുവും രാവിലെ നീലേശ്വരം സ്റ്റാൻ്റിൽ നിന്നു മാണ് കയറിയത്.
Reactions

Post a Comment

0 Comments