കാഞ്ഞങ്ങാട് :
തോട്ടിൽ അലക്കുകയായിരുന്ന യുവതി യുടെ കഴുത്തിനിന്നും സ്വർണ മാല പൊട്ടിച്ച് രക്ഷപെട്ട യുവാവ് നാല് മാസങ്ങൾക്ക് ശേഷം പിടിയിൽ.മാലോം ചുള്ളി നായ്ക്കർ വീട്ടിൽ ഷാജി യെയാണ് 30 വെള്ളരിക്കുണ്ട് പൊലീസ് അറ സ്റ്റ് ചെയ്തത്. 2024 സെപ്റ്റംബ ർ 23നാണ് സംഭവം. മാലോം കാര്യോട്ട് ചാലിലെ അരുൺ ജോസിൻ്റെ ഭാര്യ മഞ്ജു ജോസിൻ്റെ മാലയാണ് പൊട്ടിച്ചത്. വീടിനടുത്തുള്ള തോട്ടിൽ അലക്കുന്നതിനിടെ ഷാജി, മഞ്ജുവിന്റെ ഒരുപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. മാലക്കല്ലിലെ ജ്വലറിയിൽ വിൽപ്പന നടത്തിയ മാല ഉരുക്കിയനിലയിൽ പൊ ലീസ് കണ്ടെടുത്തു. പ്രതിയെ
0 Comments