കാഞ്ഞങ്ങാട് :കവുങ്ങും തോട്ടത്തിൽ കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപെട്ട അഞ്ച് പേർ പൊലീസ് പിടിയിലായി. പെരിയ കൂടാനം മണിയം തട്ട വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപം കവുങ്ങും തോട്ടത്തിൽ ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. സെയ്ദ്, ഷൈജു, രാജൻ, ഷാഫി, ചന്ദ്രശേഖരൻ എന്നിവരാണ് പിടിയിലായത്. ബേക്കൽ എസ്.ഐ എൻ . അൻസാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. 19010 രൂപ പിടിച്ചു.
0 Comments