Ticker

6/recent/ticker-posts

പൂച്ചക്കാട് മൂന്ന് യുവാക്കൾ സംശയ സാഹചര്യത്തിൽ അറസ്റ്റിൽ

കാഞ്ഞങ്ങാട് :പൂച്ചക്കാട് മൂന്ന് യുവാക്കളെ പൊലീസ് സംശയ സാഹചര്യത്തിൽ അറസ്റ്റ് ചെയ്തു. ആ വിക്കര സ്വദേശിയായ 19 കാരനും ബല്ലാ കടപ്പുറത്തെ 18 കാരനും കുശാൽ നഗർ സ്വദേശിയായ 26കാരനുമാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒരു മണിക്ക് ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് മാറി പോകാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. എസ്. ഐ എ ൻ . അൻസാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Reactions

Post a Comment

0 Comments