Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും കാണാതായ യുവതിയെയും കുട്ടിയെയും പരിയാരം പൊലീസ് ബസിൽ കണ്ടെത്തി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നിന്നും കാണാതായ യുവതിയെയും കുട്ടിയെയും മണിക്കൂറുകളോളം നീണ്ട ആശങ്കകൾക്ക് ഒടുവിൽ പരിയാരം പൊലീസ് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കണ്ടെത്തി. പള്ളിക്കര ഭാഗത്തെ വീട്ടിൽ നിന്നും കുടുംബ പ്രശ്നത്തെ തുടർന്ന് വീടുവിട്ട യുവതിയെയും മൂന്ന് വയസുള്ള കുട്ടിയേയുമാണ് രാത്രി ബസിൽ കണ്ടെത്തിയത്. ഓട്ടോയിൽ കയറി പോയ യുവതി പെരിയയിൽ ഇറങ്ങി കാഞ്ഞങ്ങാട്ടെത്തുകയും ഇവിടെ നിന്നും കണ്ണൂർ ഭാഗത്തേക്ക് ബസ് കയറി പോവുകയായിരുന്നു. സഹോദരൻ ഹോസ്ദുർഗ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സൈബർ സെല്ല് നടത്തിയ അന്വേഷണത്തിലാണ് യുവതിയാത്രയിലാണെന്ന് മനസിലായത്. ചന്തേര , പയ്യന്നൂർ പൊലീസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കെ. എസ്. ആർ. ടി. സി ഡിപ്പോയിൽ വിവരം നൽകിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് പരിയാരം പൊലീസ് കണ്ടെത്തുന്നത്. ഭർത്താവ് വന്ന് ഇവിടെ നിന്നും യുവതിയെയും കുട്ടിയെയും കൂട്ടിക്കൊണ്ട് പോയി.
Reactions

Post a Comment

0 Comments