Ticker

6/recent/ticker-posts

ഐഷാൽ മെഡിസിറ്റിയിൽ ആധുനിക സൗകര്യത്തോടെ ഫിസിയോതെറാപ്പി, ന്യൂറോ റിഹാബിലിറ്റേഷൻ സെൻ്റർ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ആതുരശുശ്രൂഷ രംഗത്ത് കാഞ്ഞങ്ങാടിന്റെ മുഖമുദ്രയായി മാറിയ ഐഷാൽ മെഡിസിറ്റിയിൽ അത്യാധുനിക സൗകര്യങ്ങോടു കൂടിയ ഫിസിയോ തെറാപ്പി ആൻഡ് ന്യൂറോ റിഹാബിലിറ്റേഷൻ സെൻ്റർ തുറന്നു. ഇന്ത്യൻ മുൻ ഫുട്ബോൾ താരം പത്മശ്രീ ഐ.എൻ. വിജയൻ ഉദ്ഘാടനം ചെയ്‌തു. പത്മശ്രീ നേടിയ ശേഷം ആദ്യമായാണ് അദ്ദേഹം ജില്ലയിൽ എത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫിസിയോതെറപ്പി സെന്ററാണ് ഐഷാൽ മെഡിസിറ്റിയിൽ പ്രത്യേകമായി തയാറാക്കിയത്. ഹോം കെയർ പാലിയേറ്റീവ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത നിർ വഹിച്ചു. വീടുകളിലെത്തി ഹോം കെയർ സേവനം നൽകുന്ന പദ്ധതിയാണിത്.


Reactions

Post a Comment

0 Comments