നീലേശ്വരം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ഐ സി ഡി എസിലെ 13 അങ്കൺവാടി ടീച്ചർമാരും ഐ സി ഡി എസ് സൂപ്പർവൈസറും അരങ്ങിലെത്തുന്ന വേട്ട-തെരുവ് നാടകം 29 ന് അരങ്ങേറും.
ശൈശവവിവാഹം മൺ മറഞ്ഞുപോയ ഒരധ്യായമാണ്. പക്ഷെ പഴയ കാലത്തിന്റെ ജീർണ്ണതകളെ പൊടി തട്ടിയെടുത്ത് പുതിയ രൂപത്തിൽ പ്രതിഷ്ഠിക്കാൻ വെമ്പൽ കൊള്ളുന്ന ആൾ ദൈവങ്ങൾക്കും അതിന് ചൂട്ട് പിടിക്കുന്നവർക്കും താക്കിതായി
ലഹരിയുടെയും മൊബൈലിന്റെയും വലയിൽ കുരുങ്ങുന്ന കുട്ടികൾക്ക് മുന്നറിയിപ്പായി കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ 2024- 2025 വാർഷിക പദ്ധതിയിൽ ഐ സി ഡി എസ് കലാ സംഘം അവതരിപ്പിക്കുന്ന "വേട്ട " തെരുവ് നാടകമാണ് അരങ്ങിലെത്താൻ ഒരുങ്ങുന്നത്.
ഐ സി ഡി എസ് സുപ്പർവൈസർ നീതുകെ ബാലൻ , പി.ഗീത, എൻ. നളിനി . ദീപാ ചന്ദ്രൻ . വി. രുഗ്മിണി, രാധാവിജയൻ , എൻ ലീല , പ്രേമ .വി.വി, തങ്കം, ശ്രീകല പ്രകാശ്,പി.സുജാത, സുപ്രഭ , എ . കെ . ബേബി,സുവർണ്ണിനി എന്നിവരാണ് അഭിനേതാക്കൾ. 29 ന് കരിന്തളം ഗവ: ആർട്സ് ആന്റ് സയൻസ് കോളെജ് , ചായ്യോത്ത് ഗവ: ഹയർ സെക്കന്റെ റിസ്ക്കൂൾ , കുമ്പളപ്പള്ളി കരിമ്പിൽ ഹൈ സ്ക്കൂൾ ,പരപ്പ ഗവ: ഹയർ സെക്കന്റെ റിസ്ക്കൂൾ എന്നിവിടങ്ങളിലാണ് നാടകം അവതരിപ്പിക്കുന്നത്.
0 Comments