കാസർകോട്:
നിധി തേടി കോട്ടയിലെ കിണറിന്റെ അകം കിളച്ച പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അടക്കമുള്ളവർക്കെതിരെ ഒരു കേസ് കൂടി പൊലീസ് റജിസ്ട്രർ ചെയ്തു.ഭീമനടി പാലക്കുന്നിലെ സി.എ.അജാസ് 26 ,പുത്തൂർ കുന്നിൽ കെ എ . മുഹമ്മദ് ജാഫർ 40,മുള്ളേരിയ യിലെ മുഹമ്മദ് ഫിറോസ് 27, മടിക്കൈകൂട്ടപ്പുന്ന യിലെ കെ.ഷഹാദുദ്ദീൻ 27 എന്നിവർക്കും പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് കെ എം.മുജീബ് റഹ്മാൻ 40എന്നിവർക്കെതിരെ
യാണ് കുമ്പള
പൊലീസ് കേസെടുത്തത്. പുരാവസ്തു
വകുപ്പി
ൻ്റെ നിയന്ത്രണത്തിലുള്ള
കുമ്പള ആരിക്കാടി കോട്ടയിൽ നിധി ഉണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ അനധികൃതമായി അതിക്രമിച്ചു കയറിയെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. പുരാവസ്തു
വകുപ്പിലെ ഉദ്യോഗസ്ഥൻ എം. നിശാന്ത് കുമാറിൻ്റെ പരാതിയിലാണ് കേസ്.
മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവർകഴി ഞ്ഞ ദിവസം കുമ്പള പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു.
0 Comments