വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 22ന് ബുധനാഴ്ച നടത്തുന്ന പണിമുടക്കിൽ കെഎസ്ഇബി ജീവനക്കാരും പങ്കാളികളാവുമെന്ന് ബന്ധപെട്ടവർ അറിയിച്ചു. ഡിഎ കുടിശ്ശിക അനുവദിക്കുക, വർക്കർ പ്രമോഷൻ ഉൾപ്പെടെ മുടങ്ങിക്കിടക്കുന്ന പ്രമോഷനുകൾ ഉടൻ നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മണിയാർ പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുക, കെഎസ്ഇബിയുടെ സ്വകാര്യവൽക്കരണം നീക്കം ഉപേക്ഷിക്കുക, അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക, പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് കെ എസ് ഇ ബി നൽകാനുള്ള തുക ഉടൻ അനുവദിക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തുക, താൽക്കാലിക നിയമനങ്ങളിലെ സ്വജന പക്ഷപാതിത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്. പണിമുടക്ക് വിജയിപ്പിക്കുവാൻ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ( ഐഎൻടിയുസി ) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
0 Comments