Ticker

6/recent/ticker-posts

ഡാൻസ് പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :ഡാൻസ് പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി  മരിച്ചു. കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മ‌ി നഗറിലെ പി.ജനാർദ്ദനന്റെയും ടി.കെ.രോഹിണിയുടെയും മകൾ ജീജ സുകുമാരനാണ് 50 മരിച്ചത്.
പയ്യന്നൂർ തെരുവിലെ പി.ടി. സുകുമാരൻ്റെ ഭാര്യയാണ്.
 ക്ഷേത്ര കളിയാട്ട
ത്തോടനുബന്ധിച്ച് നടന്ന ഡാൻസ് പരിപാടിയിൽ നൃത്തം ചെയ്യു ന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. മമ്പലം ക്ഷേത്രകളി യാട്ട മഹോത്സവത്തിനോടനുബന്ധിച്ച് ഗ്രൗണ്ടിൽ നടന്ന എൺ പതോളം വനിതകൾ പങ്കെടുത്ത ഫ്യൂഷൻ ഡാൻസിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ് ആശു പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
  മക്കൾ: സുകന്യ , ജിഷ്‌ണു . സഹോദര ങ്ങൾ:നിവേദിത (അംഗൻവാടി ജീ വനക്കാരി), ജയരാജൻ (രാജ് 
റസിഡൻസി കാഞ്ഞങ്ങാട്, )ജയ ദേവൻ. സംസ്കാരം വൈകുന്നേരം മൂന്നര മണിക്ക് സമുദായശ്മശാനത്തിൽ.
Reactions

Post a Comment

0 Comments