കാഞ്ഞങ്ങാട് : നിരവധി അടിപിടി, മയക്ക്മമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് അർഷാദിനെ 49യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബ് കുമാർ സബ് ഇൻസ്പെക്ടർ രതീഷ് ഗോപി പൊലീസുകാരായ രാജേഷ് കുമാർ, വന്ദന, പ്രഷോബ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
0 Comments