Ticker

6/recent/ticker-posts

അയ്യപ്പ മന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ നാല് പവൻ സ്വർണമാല കവർന്ന ശേഷം മുക്ക് പണ്ടം ചാർത്തി മുൻ സെക്രട്ടറിക്കെതിരെ കേസ്

കാസർകോട്:അയ്യപ്പ മന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ നാല് പവൻ സ്വർണമാല കവർന്ന ശേഷം മുക്ക് പണ്ടം ചാർത്തിയെന്ന പരാതിയിൽ മുൻ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പാറക്കട്ട ശാസ്ത നഗർ അയ്യപ്പ ഭജനമന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 260000 രൂപ വില വരുന്ന സ്വർണമാല കവർന്ന തായാണ് പരാതി. ഇതിന് ശേഷം സമാന രീതിയിലുള്ള മുക്ക് പണ്ടം വിഗ്രഹത്തിൽ ചാർത്തി ക്ഷേത്രത്തെയും വിശ്വാസികളെയും വഞ്ചിച്ചെന്നാണ് പരാതി. നിലവിലെ ക്ഷേത്ര പ്രസിഡൻ്റ് രാംദാസ് നഗറിലെ കെ.വേണുഗോപാല യുടെ പരാതിയിൽ മുൻ സെക്രട്ടറിയും ആഭരണം സൂക്ഷിപ്പുകാരനുമായിരുന്ന ദയാനന്ദഷെട്ടിക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments