കാഞ്ഞങ്ങാട് :മടിക്കൈയിൽ പുലിയെ കണ്ട ഭാഗങ്ങളിൽ വനപാലകർ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. അമ്പലത്തുംകര ബർമ്മത്തട്ടിലും വെള്ളൂടയിലുമാണ് ഇന്ന് രണ്ട് ക്യാമറകൾ സ്ഥാപിച്ചത്. ഈ ഭാഗത്ത് പലതവണ പുലിയെ കണ്ടിരുന്നു. മരുതോം സെക്ഷൻ സ്റ്റാഫും വളണ്ടിയർമാരും,നാട്ടുകാർ ചേർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. പുലി വരാൻ സാധ്യതയുള്ള സ്ഥലത്ത് ആണ് ക്യാമറ സ്ഥാപിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളൂടയിൽ പാറമടയിൽ വെള്ളമുള്ളതിനാൽ ഈ ഭാഗത്ത് പുലിവരാൻ സാധ്യത ഏറെയെന്ന് വനപാലകർ പറഞ്ഞു. അതിനാലാണ് ഇവിടെ ഒരു ക്യാമറ ട്രാപ്പ് സ്ഥാപിച്ചത്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുലിൻ്റെ നേതൃത്വത്തിലായിരുന്നു ക്യാമറ സ്ഥാപിച്ചത്. ഒരു മാസമായി ഈ പ്രദേശങ്ങളിൽ പുലി സാന്നിധ്യമുണ്ട്. ആടിനെയും പട്ടിയെയും പുലി കൊന്നിരുന്നു. ജനങ്ങൾ ഭീതിയിലായതോടെയാണ് ക്യാമറ സ്ഥാപിച്ചത്.
0 Comments