കാഞ്ഞങ്ങാട് :പൊലീസിന് തെറ്റായ വിവരങ്ങൾ നൽകി അന്വേഷണം വഴി തെറ്റിച്ചെന്നതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൈക്കോട്ട് കടവിലെ കടവത്ത് അബ്ദുള്ള 32ക്കെതിരെയാണ് കേസ്. ചന്തേര പൊലീസാണ് കേസെടുത്തത്. പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടെ പനപൂർവം തെറ്റായ പരാതി അയക്കുകയും അന്വേഷണ മദ്ധ്യേ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് കേസ്. കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി ബാബു പെരിങ്ങത്ത് പരാതിക്കാരനായാണ് കേസ്.
0 Comments