Ticker

6/recent/ticker-posts

ചൂതാട്ട സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞു പത്ത് പേർക്കെതിരെ കേസ് രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :ചൂതാട്ട സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞു. സംഭവത്തിൽ പത്ത് പേർക്കെതിരെ കേസെടുത്തു. രണ്ട് പേരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. തുരുത്തി നെല്ലിക്കാ തുരുത്തി അമ്പലത്തിന് സമീപം പൊതു സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം നടത്തിയ വരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയാണ് തടഞ്ഞത്. ഇന്നലെ രാത്രി 11.30 ന് ചന്തേര എസ്.ഐ കെ.പി.സതീഷിനെയും പാർട്ടിയെയുമാണ് തടഞ്ഞത്. പൊലീസിനെതള്ളി മാറ്റുകയും ചെയ്തു, ഓർക്കുളത്തെ കെ.വി. അനൂപ് 39,തുരുത്തിയിലെ എം.കെ. രാജേഷ് 40 എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട 8 പേർക്കെതിരെ കേസെടുത്തു. 520 രൂപയും പിടിച്ചു.
Reactions

Post a Comment

0 Comments