Ticker

6/recent/ticker-posts

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതരം

കാഞ്ഞങ്ങാട് :ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. മാണിക്കോത്തിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് അപകടം. മഡിയൻ ബദർ നഗർ സ്വദേശികളായ അഹമ്മദ് നിഹാൽ 19, മുഹമ്മദ് 19, അതിഞ്ഞാൽ തെക്ക് പുറം സ്വദേശിമൂലക്കാടത്ത്  ഹൗസിൽ ഫർത്താഷ് 21 എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
അഹമ്മദ് നിഹാലും മുഹമ്മദും ജോലി കഴിഞ്ഞ്  കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മഡിയൻ ഭാഗത്തേക്ക് സ്കൂട്ടറിൽ  പോവുകയായിരുന്നു. ഫർത്താഷ് ചിത്താരിയിൽ  നടക്കുന്ന മെട്രോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞ് തെക്കേപ്പുറം ഭാഗത്തേക്ക് ബൈക്കിൽ  വരികയായിരുന്നു.
Reactions

Post a Comment

0 Comments