Ticker

6/recent/ticker-posts

തെയ്യം കലാകാരൻ്റെ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു

കാഞ്ഞങ്ങാട് : തെയ്യം കലാകാരൻ്റെ പെട്ടിക്കടക്ക് തീയിട്ടു. മടിക്കൈ അടുക്കത്ത് പറമ്പയിലെ കെ.വി.ഗംഗാധരൻ നേനിക്കാമിൻ്റെ ചതുരക്കിണറിലെ കടയാണ് തീ വെച്ച് നശിപ്പിച്ചത്.  പുലർച്ചെ ഒരുമണിയോടെയാണ് കത്തിനശിച്ചത്. ഗംഗാധരൻ മന്യോട്ട് തെയ്യം പരിപാടിക്ക് പോയതായിരുന്നു. തീ കത്തുന്നത് കണ്ട് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും പൂർണമായും കത്തിയിരുന്നു. പുലർച്ചെ പൊലീസും സ്ഥലത്തെത്തി. ഏഴ് വർഷമായി ഇവിടെ കട പ്രവർത്തിക്കുന്നുണ്ട്. അസുഖത്തെ തുടർന്ന് കുറച്ച് കാലമായി അടച്ചിട്ടിരുന്ന കട രണ്ടാഴ്ച മുൻപാണ് വീണ്ടും തുറന്നത്. അഞ്ച് പേർ ചേർന്ന്തീ വെച്ചതെന്ന് സംശയിക്കുന്നതായി ഗംഗാധരൻ പറഞ്ഞു. 5 പേരെ പ്രതി ചേർത്ത് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. 80000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടനടത്തുന്ന വിരോധമാണ് തീവെക്കാൻ കാരണമെന്നും പറയുന്നു.

Reactions

Post a Comment

0 Comments