കാഞ്ഞങ്ങാട് :ചിത്താരി പാലത്തിന് സമീപത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചങ്ങാട് അരവത്ത് സ്വദേശിയായ 30 കാരനാണ് പിടിയിലായത്. ഇന്ന് രാത്രി 8 മണിയോടെ ഹോസ്ദുർഗ് എസ്.ഐ ടി . അഖിൽ ആണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ മോഷണ കേസ് പ്രതിയെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തുന്ന പ്രതിയുടെ സിസിടിവി ദൃശ്യത്തിലുള്ള യുവാവെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ ചോദ്യം ചെയ്ത് വരുന്നു.
0 Comments