Ticker

6/recent/ticker-posts

പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറിൽ വീണ് മരിച്ച യുവാവ് നാടിൻ്റെ നൊമ്പരമായി, സംസ്ക്കാരം വൈകീട്ട്

കാഞ്ഞങ്ങാട് :കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറിലിറങ്ങി അപകടത്തിൽ മരിച്ച യുവാവ് നാടിൻ്റെ
നൊമ്പരമായി.
ചെറുപനത്തടിയിലെ മണി സാമിയുടെ മകൻ  പ്രസാദ് 47  ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ദാരുണ അപകടമുണ്ടായത്. അയൽവാസി അജിത്തിൻ്റെ 12 അടി താഴ്ചയുള്ള കിണറിൽ വീണാണ് യുവാവ് മരിച്ചത്. കിണറിൽ നിന്നും
 പൂച്ചയെ മുകളിൽ കയറ്റിയ ശേഷം കയർ പിടിച്ച് മുകളിലേക്ക് കയറവെ യാണ് അപകടം. കിണറിൻ്റെ മുക്കാൽ ഭാഗവും മുകളിലെത്തിയ ശേഷം കയറിൽ നിന്നും കൈ വിട്ട് വീഴുകയായിരുന്നു. കിണറിൽ വെള്ളമുണ്ടെങ്കിലും തല കല്ലിലിടിച്ച് ആണ് മരണം.
 കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സും രാജപുരം പൊലീസും നാട്ടുകാരുടെ സഹായത്തോടെ  പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. സംസ്ക്കാരം ഇന്ന്
വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. ജില്ലാശുപതിയിൽ പോസ്റ്റ്
മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ച
യോടെ വീട്ടിലെത്തിക്കും. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Reactions

Post a Comment

0 Comments