കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബാങ്കിന്
മുന്നിൽ നിർത്തിയിട്ട
മോട്ടോർ ബൈക്ക് പട്ടാപകൽ മോഷണം പോയി. കോട്ടച്ചേരി എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിൽ നിന്നുമാണ് മോഷണം. ഈ ബാങ്കിലെ ജീവനക്കാരൻ
ചെറുവത്തൂർ ഓർക്കുള്ളത്തെ എം.അഭിജിത്തിൻ്റെ ഇരുചക്ര വാഹനമാണ് മോഷണം പോയത്. ഇന്ന് വൈകീട്ട് 5.30 നും 5.45 നു മിടയിലാണ് മേഷണം. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments