Ticker

6/recent/ticker-posts

പ്ലാസ്റ്റിക് കത്തിച്ച വീട്ടുടമക്ക് പതിനായിരം രൂപ പിഴ ചുമത്തി പരസ്യ ബോർഡുകൾക്കും പിഴ

നീലേശ്വരം: വീട്ടു വളപ്പിൽ പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും കത്തിച്ചതിന് പിഴ ഈടാക്കി . ചോയ്യംകോടുള്ള വീട്ടുടമയ്ക്കാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. ജലേഷിന്റെ നേതൃത്വത്തിലുള്ള സംഘം 10000രൂപ പിഴ ഈടാക്കിയത്.പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് എച്ച് ഐ കെ. ജലേഷ് പറഞ്ഞു.
കിനാനൂർ കരിന്തളം പഞ്ചായത്തിൽ അനധികൃത പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ കർശന നടപടികളുമായി പഞ്ചായത്ത് അധികൃത രംഗത്ത്.ഇതിൻ്റെ ഭാഗമായി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള ബോർഡുകളും ബാനറുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ തന്നെ നിരവധി തവണ നീക്കം ചെയ്തിരുന്നു. ഇപ്പോഴും ചില സ്ഥാപനങ്ങളും  വ്യക്തികളും മറ്റും ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അധികൃതർ കർശനമായ നിരീക്ഷണം തുടരുകയാണ്. അനധികൃതമായി പരസ്യ ബോർഡ് സ്ഥാപിക്കുന്നയാളിൽ നിന്നും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. ജലേഷിൻ്റെ നേതൃത്വത്തിൽ പിഴ ഈടാക്കി.തമിഴ്നാട് സ്വദേശി രാജശേഖരനിൽ നിന്നാണ് 3000 രൂപ പിഴ ഈടാക്കിയത്.പരിശോധനകളും നടപടികളും തുടരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Reactions

Post a Comment

0 Comments