കാഞ്ഞങ്ങാട്:അപകടമുണ്ടാക്കിയെന്നാരോപിച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിൽ ലോറി കുറുകെയിട്ടു. സഡൻ ബ്രേക്കിട്ട ബസിനുള്ളിൽ തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി. ഇന്ന് ഉച്ചക്ക് പടന്നക്കാട് നെഹ്റു കോളേജിന് മുന്നിലാണ് സംഭവം. ചെറുപുഴയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നതിരുമേനി ബസിന് മുന്നിലാണ് മിനിലോറി നിർത്തിയത്. നീലേശ്വരം ഭാഗത്തേക്ക് ഹരിത കർമ്മസേനയുടെ മാലിന്യം കൊണ്ട് പോവുകയായിരുന്ന ലോറിക്ക് ബസ് തട്ടുകയും ഇതേ തുടർന്ന് ബസ് നിർത്താതെ പോയെന്ന് പറഞ്ഞാണ് ലോറി തിരികെ വന്ന് ബസിന് മുന്നിലിട്ടത്. ബ്രേക്കിട്ടത്തിൽ ബസ് യാത്രക്കാരിയായ നീലേശ്വരം സ്വദേശിനി മിനി 46 ക്കാണ് പരിക്കേറ്റത്. ബസ് ജീവനക്കാർ മിനിയെജില്ലാ ശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. ബസും ലോറിയും ഹോസ്ദുർഗ് സ്റ്റേഷനിലെത്തിച്ചു.
0 Comments