കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഇട്ട കമൻ്റിന് താഴെ അശ്ലീല ചുവയോടെ കമൻ്റിട്ട മൂന്ന് പേർക്കെതിരെ പൊലീസ് കേസ്. നിയാസ് മലബാരി, ജോസഫ് ജോസഫ്, ഹാസിം എളമ്പയൽ എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് ഐഡി കൾക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. മൈലാട്ടി കൊളത്തിങ്കാലിലെ എം.കൃപേഷ് 25 നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം അവസാനവും ഈ മാസം ആദ്യവുമായാണ് കമൻ്റിട്ടത്. അങ്ങേയറ്റം അശ്ലീല കമൻ്റിട്ട് ശല്യമുണ്ടാക്കിയെന്നാണ് കേസ്. കൃപേഷ് നൽകിയ പരാതി കോടതിയിൽ സമർപ്പിച്ച് ഹോസ്ദുർഗ് കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.
0 Comments