കാഞ്ഞങ്ങാട് : പോക്സോ കേസിൽ വിചാരണ നേരിടുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുറ്റിക്കോൽ കളക്കരയിലെ എലുമ്പൻ്റെ മകൻ എച്ച്. വേണു 46 ആണ് മരിച്ചത്. വീടിന് സമീപത്തെ ആൾ താമസമില്ലാത്ത വീടിൻ്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പോക്സോ കേസിൽ ഉൾപ്പെട്ട് വിചാരണ നേരിടേണ്ടി വന്നതിലുള്ള മനോവിഷമത്തെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments