Ticker

6/recent/ticker-posts

പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : ഒടയംചാലിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ്  പാക്കത്താണ്  അപകടം. വളവിലെത്തിയതോടെ  നിയന്ത്രണം വിട്ട വാൻ റോഡിൽ മറിഞ്ഞുവീണു. വീഴ്ചയുടെആഘാതത്തിൽ   റോഡിന്റെ ഒരു വശത്തേക്ക്  തെന്നി മാറുകയായിരുന്നു. ശബ്ദം കേട്ട്  നാട്ടുകാർ ഓടിയെത്തി. ഇതിനിടെ ക്യാബിനിൽ കുടുങ്ങിയ  ജീവനക്കാർ വാതിൽ തകർത്താണ് പുറത്തിറങ്ങിയത്. ഡ്രൈവർക്കും ജീവനക്കാരനും  പരിക്കേറ്റു. കർണാടക പുത്തൂരിൽ നിന്നും ലോഡുമായി പോവുകയായിരുന്ന വാനാണ്  അപകടത്തിൽ പെട്ടത്.
Reactions

Post a Comment

0 Comments