കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിൽ വിഗാൻസ് മൊഗ്രാൽ പുത്തൂർ (സൂപ്പർ സ്റ്റുഡിയോ മലപ്പുറം ) റോയൽ സ്റ്റാർ മുട്ടുന്തല (കെ എംജി മാവൂർ ) തമ്മിലുള്ള മത്സരം അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ ഇരു ടീമും മത്സരിച്ച പോരാട്ടമായിരുന്നു. ഗോൾരഹിത സമനിലയിലാണ് കലാശിച്ചത് . തുടർന്ന് പെനാൽറ്റിയിലൂടെ മൊഗ്രാൽ പുത്തൂർ സെമി ഫൈനലിൽ കടന്നു. ഇരു ടീമികളും നിരവധി മികച്ച ഗോളവസരങ്ങള്‍ തുറന്നെങ്കിലും നിര്‍ഭാഗ്യം വിലങ്ങുതടിയാവുകയായിരുന്നു. ഒന്നാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമിനും കാര്യമായ മുന്നേറ്റങ്ങൾ സാധ്യമായില്ല.
രണ്ടാം പകുതിയിലാണ് ഇരു ടീമുകളും മിന്നും പ്രകടനം കാഴ്ചവെച്ചത്. മുട്ടുന്തല മൂന്നും മൊഗ്രാൽ പുത്തൂർ രണ്ടും സുവർണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. കളിയുടെ അവസാനം 58-ാം മിനിറ്റിൽ മുട്ടുന്തല മറ്റൊരു സുവർണാവസരം കൂടി നഷ്ടപ്പെടുത്തി. സഹ താരം വലതുവശത്തുനിന്ന് നൽകിയ പന്ത് നിയന്ത്രിക്കാൻ കൂടെയുള്ള താരത്തിന് സാധിച്ചില്ല താരത്തിന്റെ ദുർബലമായ ഷോട്ട് മൊഗ്രാൽ ഗോളി രക്ഷപ്പെടുത്തി. പിന്നാലെ എക്സ്ട്രാ മിനിറ്റിൽ മുട്ടുന്തലയെ ഞെട്ടിച്ച് മൊഗ്രാൽ താരം പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ്ലൈൻ ഫ്ളാഗ് ഉയർത്തിയിരുന്നു. പിന്നാലെ വാർ പരിശോധനയിൽ മൊഗ്രാൽ താരം മുട്ടുന്തല ഗോളിക്കടുത്തും ഓഫ്സൈഡ് പൊസിഷനിലുമായത് കണക്കിലെടുത്ത് ഗോൾ നിഷേധിച്ചു. മിനിറ്റുകളോളമെടുത്ത വാർ പരിശോധനയ്ക്ക് ശേഷമാണ് മൊഗ്രാലിന്റെ ഗോൾ നിഷേധിക്കപ്പെട്ടത്. അച്ചടക്ക നടപടിയിൽ ഈ മത്സരത്തിൽ ഇരു ടീമിലെ താരങ്ങൾക്കും ആറ് മഞ്ഞ കാർഡുകളാണ് റഫറി ഉപയോഗിച്ചത്. മൊഗ്രാൽ പുത്തൂർ താരം അലി മികച്ച കളിക്കാരനായി അടുത്ത മത്സരം മൂന്നാം ക്വാർട്ടർ ഫൈനൽ ജീൻസസ് ബല്ലാകടപ്പുറം ( യൂറോ സ്പോർട്ടിങ് പടന്ന ) ഫ്രെണ്ട്സ് പൊവ്വൽ (മെർമെർ ഇറ്റാലിയ സാബാൻ കോട്ടക്കൽ ).
0 Comments