Ticker

6/recent/ticker-posts

നിരവധി പിടിച്ചു പറിക്കേസുകളിൽ പൊലീസ് തിരയുന്ന യുവതികൾ നീലശ്വരത്ത് പിടിയിൽ

നീലേശ്വരം :നിരവധി പിടിച്ചു പറിക്കേസുകളിൽ പൊലീസ് തിരയുന്ന യുവതികളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ കസ്തൂരി, കവിത എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് സംശയ സാഹചര്യത്തിൽ കണ്ട ഇവരെ ഓട്ടോ ഡ്രൈവർമാർ നൽകിയ വിവരത്തെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതികളെ ഹോസ്ദുർഗ് പൊലീസിന് കൈമാറി. കണ്ണൂർ, വയനാട്, കാസർകോട് ഉൾപ്പെടെ ആറ് സ്ത്രീ  കടെ ആഭരണങ്ങൾ പിടിച്ച് പറിച്ച കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പാണത്തൂർ ബസിൽ അടുത്തിടെ വയോധികയുടെ ആഭരണം കവർന്നത് ഇവരാണോയെന്ന് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments