Ticker

6/recent/ticker-posts

നഗരസഭ കൗൺസിലർക്കും മൂന്ന് മുൻ വനിത കൗൺസിലർമാർക്കുമെതിരെ വ്യാജ വീഡിയോ നിർമ്മിച്ചു പ്രതികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ വനിത കൗൺസിലർക്കും മൂന്ന് മുൻ വനിത കൗൺസിലർമാർക്കുമെതിരെ വ്യാജ വീഡിയോ നിർമ്മിച്ച
ശേഷം ഇത്
സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപെടെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഒരു ചാനലിന്റെ വാർത്ത ക്ലിപ്പിംഗ് എഡിറ്റ് ചെയ്ത് ഇവരുടെ ഫോട്ടോ അടക്കമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.ദുബായിൽ നിന്ന് സ്വർണം കടത്തി കൊണ്ടുവരുന്നതിനിടെ കണ്ണൂർ എയർപോർട്ടിൽ തടഞ്ഞുവച്ചു എന്ന രീതിയിലാണ് പ്രചരണം.കാഞ്ഞങ്ങാട്ടെ ഒരു ഓൺലൈൻ പോർട്ടൽ, വാട്സപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് അപമാനിക്കുംവിധം പ്രചരണം നടത്തിയത്.കൗൺസിലർ ഉൾപ്പെടെ ഉള്ളവർ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.   സാലിഹ്,കരീം,ഫെയ്സ്ബുക്ക് ഐഡി എന്നിരുൾപ്പെടെ നാല് പേർക്കെതിരാണ് കേസെടുത്തത്. നാല് സ്ത്രീകളുടെയും മുഴുനീളെ ചിത്രം ചാനൽ വാർത്തക്കൊപ്പം എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയ ശേഷം അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു വ്യാജ പ്രചരണം. വീഡിയോയും വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപെടെ ഇതിൽ മോശമായി പ്രതികരിച്ചതിൻ്റെയടക്കം സ്ക്രീൻ ഷോട്ട് പരാതിക്കാർ ഹാജരാക്കി.
Reactions

Post a Comment

0 Comments